നവിമുംബൈ : ഖാർഘർ കേരള സമാജത്തിന്റെ 22-ാം വാർഷികാഘോഷം ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 4 മുതൽ ഖാർഘർ സെക്ടർ–5ലെ ശ്രീ ലേവ പാടിധാർ സമാജ് ഹാളിൽ ഭംഗിയായി നടക്കും. വിവിധ കലാപരിപാടികളും സമൂഹ സംഗമവും ഉൾപ്പെടുത്തി ഒരുക്കുന്ന ആഘോഷം പ്രവാസി മലയാളികൾക്ക് സാംസ്കാരിക വിരുന്നാവുമെന്ന് സംഘാടകർ അറിയിച്ചു.
പ്രധാന പരിപാടിയായിട്ട് പ്രശസ്ത കലാകാരൻ പ്രൊഫ്. പുഷ്പരാജ് & ടീം അവതരിപ്പിക്കുന്ന ‘എം–ക്യൂബ്’ ഇൻഫോടെയിൻമെന്റ് ഷോ അരങ്ങേറും. സംഗീതം, ധ്യാനം എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അനുഭവയാത്രയായി പരിപാടി പ്രേക്ഷകർക്ക് പുതുമ നൽകും.
ആഘോഷത്തോടനുബന്ധിച്ച് ഗ്രൗണ്ട് ഫ്ലോറിൽ വൈകുന്നേരം 4 മുതൽ 7 വരെ മിത്ര ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിക്കും. പ്രത്യേക ഒ.പി.ഡി ഓഫറുകളും ലഭ്യമാകും.
പരിപാടി നടക്കുന്ന വേദിയിൽ ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ടാകും. പരിപാടിക്ക് ശേഷം പങ്കെടുത്തവർക്കായി വിരുന്നും ഉണ്ടായിരിക്കും.