റിയാദിൽ കുടുങ്ങി 41 മഹാരാഷ്ട്ര സ്വദേശികൾ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിയ സുലെ

by WhatsUp Mumbai

മുംബൈ : സൗദി അറേബ്യയിലെ റിയാദിൽ മഹാരാഷ്ട്ര സ്വദേശികളായ ഏകദേശം 41 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. വിവിധ ആവശ്യങ്ങൾക്കായി എത്തിയ ഇവർ നിലവിൽ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നാണ്റിപ്പോർട്ട്.

ഭക്ഷണം, താമസം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കാത്ത അവസ്ഥയിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും പറയുന്നു. സഹായം ലഭിക്കാതെ ബുദ്ധിമുട്ടിലായ ഇവരുടെ സാഹചര്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് സൂചന.

സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എൻസിപി എംപി സുപ്രിയ സുലെ കേന്ദ്ര സർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചു. കുടുങ്ങിയിരിക്കുന്നവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ത്വരിത നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇന്ത്യൻ എംബസിയുടെ ഇടപെടൽ ശക്തമാക്കി പ്രശ്നത്തിന് വേഗത്തിൽ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. യാത്രക്കാരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

You may also like