മുംബൈ: ബാരാമതി ഉപതിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ തിരക്കുപിടിച്ച നീക്കങ്ങൾ തുടരുന്നു. ഉപമുഖ്യമന്ത്രി സുനെത്ര പവാർ , ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറേ യെ ഫോണിൽ ബന്ധപ്പെട്ടു പിന്തുണ അഭ്യർത്ഥിച്ചതായി റിപ്പോർട്ട്.
ഇതിനിടെ, എൻ.സി.പി നേതാവ് സുനിൽ തത്ക്കരെ , ബാരാമതിയിൽ എതിരില്ലാതെ തിരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ കക്ഷികൾ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ പാർട്ടികളും ഒരേ നിലപാട് സ്വീകരിച്ചാൽ അനാവശ്യ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിന്റെ നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല. പാർട്ടിയുടെ അന്തിമ തീരുമാനം തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള വിലയിരുത്തൽ.
ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വിവിധ കക്ഷികൾ സജീവമായ നീക്കങ്ങൾ ആരംഭിച്ചതോടെ, ബാരാമതി മണ്ഡലം വീണ്ടും മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.