116
നാഗ്പൂർ: നാഗ്പൂർ–മുംബൈ എക്സ്പ്രസ്‌വേയിൽ ഉണ്ടായ റോഡ് അപകടത്തിൽ എട്ട് വനിത തൊഴിലാളികൾ മരിച്ചു. തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന ടെംപോയിലേക്ക് അതിവേഗത്തിൽ എത്തിയ ട്രക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്.ഇടിയുടെ ആഘാതത്തിൽ ടെംപോ പൂർണ്ണമായും തകർന്നു.
അതേസമയം സ്ഥലത്തുവെച്ചുതന്നെ ചിലരുടെ മരണം സംഭവിച്ചു. .
മരിച്ചവർ നിർമാണ തൊഴിലാളികളാണെന്ന് അധികൃതർ വ്യക്തമാക്കി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് എക്സ്പ്രസ്‌വേയിൽ ഗതാഗതം കുറച്ചുസമയം തടസപ്പെട്ടു.
സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമോയെന്ന് ഉൾപ്പെടെ വിവിധ കോണുകളിൽ അന്വേഷണം പുരോഗമിക്കുന്നു.