80
പൈങ്കുനി ഉത്രം പ്രമാണിച്ച് ഏപ്രിൽ 1-ന് (ബുധനാഴ്ച) താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിപൂർണ്ണമായ ശ്രീമദ് അയ്യപ്പ ഗീത സത്സംഗം സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. ബ്രഹ്മശ്രീ മുംബൈ നാരായണൻജിയുടെ പ്രഭാഷണവും പാരായണവും ഉൾപ്പെടുന്ന ഈ ആത്മീയ സദസ് ദിനം മുഴുവൻ നീളും.
രാവിലെ 8 മണിമുതൽ വൈകിട്ട് 5 മണിവരെ ചടങ്ങുകൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആത്മീയ ചിന്തകളാൽ സമ്പുഷ്ടമായ ഈ സത്സംഗം വിശ്വാസികൾക്ക് ആത്മവിശ്വാസവും ആത്മശാന്തിയും പകരുമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.