മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പവായ്–സാക്കിനാക്ക–ഈസ്റ്റേൺ മേഖലയിൽ പുതിയ ഭരണസമിതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ പഠനകേന്ദ്രങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചു. പ്രോഗ്രസ്സീവ് ആർട്സ് ക്ലബ് (സാക്കിനാക്ക), ആശാൻ മെമ്മോറിയൽ റീഡിംഗ് റൂം (ജരിമറി), ബോംബെ പുരോഗമന യുവസഭ (കാജുപാട), വിക്രോളി മലയാളി സമാജം, മഹിന്ദ്ര സ്‌പ്ലെൻഡർ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി (ഭാണ്ഡൂപ്) എന്നിവിടങ്ങളിലായി അഞ്ച് പഠനകേന്ദ്രങ്ങളിലാണ് പ്രവർത്തനങ്ങൾ നടന്നത്.
രണ്ടാംഘട്ടമായി മാർച്ച് 22-ന് സാക്കിനാക്ക പ്രോഗ്രസ്സീവ് ആർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ മേഖല പൊതുയോഗം ചേർന്നു. നിലവിലുള്ള കമ്മിറ്റിയംഗങ്ങൾ, പുതുതായി ചേർന്ന അംഗങ്ങൾ, അധ്യാപകർ, കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിന് പ്രസിഡന്റ് പവിത്രൻ കണ്ണോത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സിജ രവി സ്വാഗതം ആശംസിച്ച് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് നിരീക്ഷകനായും വൈസ് പ്രസിഡന്റ് രാജശ്രീ മോഹൻ ക്ഷണിതാവായും പങ്കെടുത്തു.
യോഗത്തിൽ പവിത്രൻ കണ്ണോത്ത് വീണ്ടും പ്രസിഡന്റായും സിന്ധു അജയ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ പഠനകേന്ദ്രങ്ങളിൽ നിന്ന് രാജശ്രീ മോഹൻ, ചന്ദ്രിക ശശി, ഹരി എൻ., രേഖ വിനോദ്, ആശ്വതി ആർ.എസ്. നായർ എന്നിവർ ജനറൽ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
മേഖല കോർഡിനേറ്റർ കണ്ണൻ തങ്കപ്പൻ നന്ദി രേഖപ്പെടുത്തി.