15കാരിയുടെ ‘സമ്മതം’ നിയമവിരുദ്ധം: താനെ പ്രത്യേക കോടതി പോക്സോ കേസിൽ 18 കാരന് ജാമ്യം നിഷേധിച്ചു

by WhatsUp Mumbai

താനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 18കാരന് ജാമ്യം നിഷേധിച്ച് പ്രത്യേക പോക്‌സോ കോടതി. 15കാരിയുടെ സമ്മതത്തിന് നിയമപരമായ സാധുതയില്ലെന്ന് കോടതി വ്യക്തമായി 
വ്യക്തമാക്കി.

കേസിൽ പ്രതിഭാഗം ഉന്നയിച്ച ‘പരസ്പര സമ്മതം’ എന്ന വാദം കോടതി തള്ളി. പ്രായപൂർത്തിയാകാത്ത ഒരാളുടെ സമ്മതം നിയമപരമായി അംഗീകരിക്കാനാകില്ലെന്നും, അത്തരത്തിലുള്ള ബന്ധം ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു.

പെൺകുട്ടിയുടെ പ്രായം പരിഗണിക്കുമ്പോൾ, കേസിന്റെ ഗൗരവം കുറയ്ക്കാനാവില്ലെന്നും പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ പ്രതിയെ കസ്റ്റഡിയിൽ തുടരാൻ ഉത്തരവിട്ടു.

പോക്‌സോ നിയമത്തിന്റെ കർശന വ്യവസ്ഥകൾ വീണ്ടും ഉയർത്തിക്കാട്ടുന്ന വിധിയാണിതെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു. പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് കോടതി ഉത്തരവ് നൽകുന്നതെന്ന് നിരീക്ഷണം.

You may also like