135
മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യ സമീപത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ജെട്ടി നിർമ്മിക്കാൻ തീരുമാനം. വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
ബോട്ടുകളിൽ കയറിറങ്ങുന്നതിനുള്ള തിരക്കും അസൗകര്യങ്ങളും പരിഹരിക്കുന്നതിനായി സുരക്ഷിതവും ക്രമബദ്ധവുമായ സംവിധാനങ്ങളാണ് ജെട്ടിയിൽ ഒരുക്കുക. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതാണ് പ്രധാന ലക്ഷ്യം.
പദ്ധതി നടപ്പിലാകുന്നതോടെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയും വിനോദസഞ്ചാര മേഖലക്ക് ഉണർവ് ലഭിക്കുകയും ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.