372
മുംബൈ: പുരാണഗാഥകളെ ആധാരമാക്കി രൂപകൽപ്പന ചെയ്ത ‘ദേവയാനി’ എന്ന മോഹിനിയാട്ട നൃത്താവിഷ്‌കാരവുമായി പ്രശസ്ത നർത്തകി ഡോ. നീനാ പ്രസാദ് നാളെ താനെയിൽ എത്തുന്നു.
മകളുടെ ആഗ്രഹങ്ങൾക്കു വഴങ്ങുന്ന അച്ഛനും അതിലൂടെ രൂപംകൊള്ളുന്ന ജീവിതസങ്കീർണതകളും അടിവരയിടുന്ന ഈ അവതരണം, ആധുനിക സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതായിരിക്കും.
താനെയിലെ മനോഹരമായ ഉപവൻ തടാകത്തിന്റെ തീരത്തുള്ള ആംഫി തിയേറ്ററിലാണ് വൈകിട്ട് 6.59-ന് പരിപാടി നടക്കുന്നത്. ധ്വനി – സ്പേസ് ഓഫ് ഡാൻസ് സ്കൂൾ, ഇപ്റ്റ കേരള മുംബൈ ഘടകം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നൃത്തസന്ധ്യ.
മോഹിനിയാട്ടത്തിന് പുതുവായനകൾ നൽകിയ കലാകാരിയാണ്
ഡോ. നീനാ പ്രസാദ്.താനെയിലെ ഈ നൃത്തസന്ധ്യ കലാസ്വാദകരുടെ വലിയ തിരക്ക് ആകർഷിക്കുമെന്നാണു പ്രതീക്ഷ.