മൺസൂണിൽ മുംബൈയിൽ 24 ദിവസം വേലിയേറ്റം; ജൂലായിൽ കടൽനിരപ്പ് 4.89 മീറ്റർ വരെ ഉയരും

by WhatsUp Mumbai

മുംബൈ: വരാനിരിക്കുന്ന മൺസൂൺ കാലത്ത് മുംബൈയിൽ 24 ദിവസം വേലിയേറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയോടൊപ്പം വേലിയേറ്റം ഉണ്ടാകുന്ന ദിവസങ്ങളിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു.

ടൈഡ് കലണ്ടർ പ്രകാരം ജൂലൈ മാസത്തിലാണ് ഏറ്റവും ഉയർന്ന വേലിയേറ്റം പ്രതീക്ഷിക്കുന്നത്. അന്ന് കടൽനിരപ്പ് 4.89 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇത്തരം ദിവസങ്ങളിൽ കടൽത്തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം എന്ന് ദുരന്തനിവാരണ വിഭാഗം നിർദേശിച്ചു. സാഹചര്യം മുന്നിൽ കണ്ടു നഗരസഭ ആവശ്യമായ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

You may also like