മുംബൈ ലോക്കലിൽ മെഗാ–ജംബോ ബ്ലോക്ക്; മാർച്ച് 15-ന് സർവീസുകളിൽ മാറ്റം

by WhatsUp Mumbai

മുംബൈ: അറ്റകുറ്റപ്പണി ജോലികളുടെ ഭാഗമായി മാർച്ച് 15-ന് മുംബൈ ലോക്കൽ ട്രെയിനുകളിൽ മെഗാ ബ്ലോക്ക് പ്രഖ്യാപിച്ചു. ട്രാൻസ്-ഹാർബർ പാതയിലും വെസ്റ്റേൺ റെയിൽവേയിലുമാണ് ബ്ലോക്ക് ഏർപ്പെടുത്തുന്നത്.

ട്രാൻസ്-ഹാർബർ പാതയിൽ താനെ –വാഷി/നെരുള്‍ ഇടയിൽ രാവിലെ 11.10 മുതൽ വൈകിട്ട് 4.10 വരെ ബ്ലോക്ക് ഉണ്ടായിരിക്കും. ഈ സമയത്ത് ചില ലോക്കൽ ട്രെയിനുകൾ റദ്ദാക്കുകയും ചില സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്യും.

ഇതിനൊപ്പം വെസ്റ്റേൺ റെയിൽവേയിൽ ബോറിവലി–ഭയന്ദർ ഇടയിൽ ജംബോ ബ്ലോക്കും ഉണ്ടായിരിക്കും.ഇതിന്റെ ഭാഗമായി ചില ലോക്കൽ സർവീസുകൾ ചുരുക്കുകയോ വഴിമാറ്റം വരുത്തുകയോ ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

ബ്ലോക്ക് സമയത്ത് ചില ട്രെയിനുകൾ സ്ലോ ലൈൻ വഴി ഓടിക്കുമെന്നതിനാൽ യാത്രാസമയം വൈകാൻ സാധ്യതയുണ്ട്. യാത്രക്കാർ മുൻകൂട്ടി സമയം പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ നിർദേശിച്ചു.

You may also like