മുംബൈയിൽ ഗ്യാസ് കരിഞ്ചന്തക്കെതിരെ റെയ്ഡ്;100-ലേറെ സിലിണ്ടറുകൾ പിടിച്ചെടുത്ത് ഭക്ഷ്യവിതരണ വകുപ്പ്

by WhatsUp Mumbai

മുംബൈ: നഗരത്തിൽ എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്തക്കെതിരെ ഭക്ഷ്യവിതരണ വകുപ്പ് നടത്തിയ റെയ്ഡിൽ 100-ലേറെ ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. വോർളി മേഖലയിലാണ് രഹസ്യവിവരത്തെ തുടർന്നു അധികൃതർ പരിശോധന നടത്തിയത്.

ഗൃഹോപയോഗത്തിനുള്ള സിലിണ്ടറുകൾ അനധികൃതമായി സംഭരിച്ച് കൂടുതലായ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുകയായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പരിശോധനയിൽ നിറച്ചതും കാലിയുമായ നിരവധി സിലിണ്ടറുകൾ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

വിലവർധനയും വിതരണപ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ചിലർ ഗ്യാസ് സിലിണ്ടറുകൾ ശേഖരിച്ച് കരിഞ്ചന്തയിൽ വിൽക്കുന്നതായി അധികൃതർ പറഞ്ഞു. ഇതുമൂലം സാധാരണ ഉപഭോക്താക്കൾക്ക് സിലിണ്ടർ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുവെന്നും അവർ വ്യക്തമാക്കി.

ഗ്യാസ് കരിഞ്ചന്ത തടയാൻ നഗരത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ് അറിയിച്ചു. അനധികൃതമായി ഗ്യാസ് സംഭരിക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി തുടരുമെന്നും മുന്നറിയിപ്പ് നൽകി.

You may also like