നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഗസൽ സന്ധ്യയും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.

മാർച്ച് 7ന് വൈകിട്ട് 5 മണിക്ക് കോപർഖൈർനെയിലെ ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഹാളിലാണ് പരിപാടി നടന്നത്.
എൻ.എം.എം.സി കോർപ്പറേറ്റർ അഡ്വ. ഭാരതി രവികാന്ത് പാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു.എൻ.എം.എം.സി കോർപ്പറേറ്റർ കുമാരി ദീക്ഷ സൂര്യകാന്ത് കാചരെ മുഖ്യാതിഥിയായി പങ്കെടുത്തു.സമൂഹത്തിലെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെ ചടങ്ങിൽ ആദരിച്ചു.
ഇസ്കോൺ എലിവേറ്റേഴ്സ് വൈസ് പ്രസിഡന്റ് ലത നംബ്യാർ, സി.ബി.ഡി കൈരളി വനിതാ വിഭാഗം കൺവീനർ ഷീബ കോമളൻ, ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റും മോഹിനിയാട്ടം നർത്തകിയുമായ അജിത ദീപക് എന്നിവരാണ് ആദരിക്കപ്പെട്ടത്.
ന്യൂ ബോംബെ കൾച്ചറൽ സെന്റർ പ്രസിഡന്റ് ഷിനി ചന്ദ്രബോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വനിതാ വിഭാഗം കൺവീനർ അപർണ മോഹനൻ സ്വാഗതം പറഞ്ഞു.
ഗീത ശിബു അധ്യക്ഷ പ്രസംഗം നടത്തി .ബോബി സുലക്ഷണ നന്ദി രേഖപ്പെടുത്തി.
പ്രശസ്ത ഗസൽ ഗായിക സുസ്മിത
യുടെ നേതൃത്വത്തിൽ ഗസൽ സന്ധ്യ അരങ്ങേറിയത് കാണികൾക്ക് വേറിട്ട ഒരു അനുഭവം ആയിരുന്നു.

പരിപാടിയുടെ മുഖ്യ ആകർഷണമായി നടന്ന ഗസൽ സന്ധ്യ സംഗീതാസ്വാദകരെ ആവേശത്തിലാഴ്ത്തി. കേരളത്തിലെ പ്രശസ്ത ഗസൽ ഗായിക സുസ്മിതയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗസൽ അവതരണം സദസ്സിനെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി. ഹൃദയസ്പർശിയായ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഗസൽ സന്ധ്യയ്ക്ക് സദസ്സിൽ നിന്നും വലിയ കൈയ്യടിയോടെയാണ് സ്വീകരണം ലഭിച്ചത്.