95
മുംബൈ: എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നഗരത്തിലെ ബേക്കറികൾക്ക് ഗ്യാസ് വിതരണം ഉറപ്പാക്കണമെന്ന് ബിജെപി കോർപ്പറേറ്റർ മകരന്ദ് നർവേക്കർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനോട് ആവശ്യപ്പെട്ടു.
മുംബൈയിലെ ഏകദേശം 800 ബേക്കറികളിൽ 350 എണ്ണം ഗ്യാസ് ഓവനുകളിലാണ് പ്രവർത്തിക്കുന്നത്.
നിലവിലെ സാഹചര്യം തുടർന്നാൽ നാല് ദിവസത്തിനകം പാവ് ക്ഷാമം അനുഭവപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
നഗരത്തിൽ ഉപയോഗിക്കുന്ന പാവ്, ബ്രെഡ് എന്നിവയുടെ ഏകദേശം 70 ശതമാനവും ഇവിടങ്ങളിലാണ് ഉത്പാദിപ്പിക്കുന്നത്.
എൽപിജി ലഭ്യത കുറഞ്ഞതോടെ പല ബേക്കറികളുടെയും പ്രവർത്തനം തടസപ്പെടുന്ന സാഹചര്യമാണ്. പാവ് മുംബൈക്കാരുടെ ദൈനംദിന ഭക്ഷണത്തിന്റെ പ്രധാന ഭാഗമായതിനാൽ ഗ്യാസ് വിതരണം അടിയന്തരമായി ഉറപ്പാക്കണമെന്ന് നർവേക്കർ ആവശ്യപ്പെട്ടു.