മുംബൈയിൽ മലേറിയ വ്യാപനം; 918 കേസുകൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു

by WhatsUp Mumbai

മുംബൈ : മുംബൈയിൽ മലേറിയ കേസുകൾ ഉയരുന്നതായി ആരോഗ്യവകുപ്പ് കണക്കുകൾ. 2026 ജനുവരി മുതൽ മാർച്ച് ആദ്യവാരം വരെ നഗരത്തിൽ 918 മലേറിയയും 182 ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു.

ഇതേ കാലയളവിൽ മഹാരാഷ്ട്രയിൽ ആകെ 2,392 കൊതുക് രോഗ കേസുകൾ രേഖപ്പെടുത്തി. ഇതിൽ 1,335 മലേറിയ, 823 ഡെങ്കിപ്പനി, 234 ചിക്കൻഗുനിയ കേസുകളാണ്. ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

മുംബൈയിൽ റിപ്പോർട്ട് ചെയ്ത മലേറിയ കേസുകളിൽ 222 എണ്ണം ഗുരുതര വിഭാഗമായ പ്ലാസ്മോഡിയം (PF) ആണ്. കൂടാതെ 104 കേസുകൾ നഗരത്തിന് പുറത്തുനിന്ന് ബാധിച്ചവയുമാണ്.

മഴക്കാലത്ത് കൂടുതലായി കാണുന്ന കൊതുക് രോഗങ്ങൾ ഇപ്പോൾ വർഷം മുഴുവൻ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

You may also like