99
മുംബൈ : മുംബൈയിൽ യുവ ദന്തഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി ആരോപിച്ചാണ് നടപടി.
നഗരത്തിലെ വീട്ടിലാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുഹൃത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കുറ്റം ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.