115
മുംബൈ: സെൻട്രൽ റെയിൽവേയിൽ 15 കോച്ച് ലോക്കൽ ട്രെയിനുകൾ ഓടിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പ്ലാറ്റ്ഫോം നീട്ടൽ പദ്ധതി മന്ദഗതിയിൽ. 34 സ്റ്റേഷനുകളിൽ നടത്തേണ്ട പ്രവൃത്തിയിൽ ഇതുവരെ വെറും അഞ്ച് സ്റ്റേഷനുകളിലാണ് പണി പൂർത്തിയായത്.
വിത്തൽവാഡി , ഉല്ലാസ്നഗർ, അംബർനാഥ്, കർജറ്റ്, എന്നീ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം നീട്ടൽ പൂർത്തിയായത്. താനെ , ഡോമ്പിവലി, കല്യാൺ , മുലുണ്ട് , മുംബ്ര, ദിവ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ പ്രവർത്തനം തുടരുകയാണ്.
നിർമ്മാണം നടക്കുന്നതിനാൽ ചില സ്റ്റേഷനുകളിൽ മേൽക്കൂരകൾ നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ ചൂടിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതായി പരാതിയുണ്ട്.
പദ്ധതി പൂർത്തിയായാൽ കൂടുതൽ 15 കോച്ച് ലോക്കൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും. ഇതോടെ തിരക്കേറിയ മുംബൈ ലോക്കൽ യാത്രയ്ക്ക് ആശ്വാസമുണ്ടാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.