94
മുംബൈ: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ പിതാവിന് വിധിച്ച ആജീവനാന്ത തടവ് ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. താഴ്ന്ന കോടതി വിധിച്ച ശിക്ഷ ശരിയാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി.
പ്രതി നൽകിയ അപ്പീൽ കോടതി തള്ളി. കേസിൽ ബാലികയുടെ മൊഴി വിശ്വാസയോഗ്യമാണെന്നും, ഇത്തരമൊരു ഗുരുതര കുറ്റാരോപണം ഒരു കുട്ടി വ്യാജമായി ഉന്നയിക്കുമെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
മകളുടെ പഠനം നിർത്തിയതിനെ തുടർന്ന് പ്രതികാരമായി കേസ് നൽകിയതാണെന്ന പ്രതിയുടെ വാദവും കോടതി അംഗീകരിച്ചില്ല. കുറ്റത്തിന്റെ ഗുരുത്വം കണക്കിലെടുത്ത് ആജീവനാന്ത തടവ് ശിക്ഷ തുടരണമെന്നും കോടതി വ്യക്തമാക്കി.