മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് 8ന് എൻബികെഎസ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. സമാജം അംഗങ്ങളും വനിതാ വിഭാഗം അംഗങ്ങളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.

കെയർ 4 മുംബൈ സെക്രട്ടറി പ്രിയ എം. വർഗ്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭവ്യ എം.കെ. (TISS–ICMR) മുഖ്യപ്രഭാഷണം നടത്തി. സമാജം വൈസ് പ്രസിഡന്റ് കെ.ടി. നായർ അധ്യക്ഷനായ ചടങ്ങിൽ വനിതാ വിഭാഗം കൺവീനർ ഓമന ഉണ്ണി സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രകാശ് കാട്ടാക്കട വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.

സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യവും സ്ത്രീകൾ സ്വയംപര്യാപ്തരായി മുന്നേറേണ്ടതിന്റെ ആവശ്യകതയും മുഖ്യാതിഥികൾ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അവരുടെ വാക്കുകൾ പങ്കെടുത്തവർക്കു പ്രചോദനമായി.

ചടങ്ങിൽ സമാജം അംഗവും കവിയത്രിയുമായ സതിദേവി വാര്യർയെ വിശിഷ്ടാതിഥികൾ ചേർന്ന് ആദരിച്ചു. തുടർന്ന് വനിതാ വിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
മാനേജിംഗ് കമ്മിറ്റി അംഗം ലത ഷിബു നന്ദി രേഖപ്പെടുത്തി.