മുംബൈ: ചെമ്പൂർ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് 7ന് ചെംബൂരിലെ ആദർശ വിദ്യാലയ സ്കൂളിൽ സംഘടിപ്പിച്ചു. അധ്യാപകരും ജീവനക്കാരും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.
സമാജം ജനറൽ സെക്രട്ടറി ഗിരീഷ് കൃഷ്ണൻ, ട്രഷറർ സന്തോഷ് നായർ, കമ്മിറ്റി അംഗങ്ങളായ ജീവൻ, കുമാർ, സജീവ് എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് രാജലക്ഷ്മി ഹരിദാസ്, പ്രൈമറി ഹെഡ്മിസ്ട്രസ് ശ്രീലത നായർ, പ്രീ–പ്രൈമറി ഹെഡ്മിസ്ട്രസ് ഷീന അനൂപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പരിപാടിയിൽ സ്കൂളിലെ വനിത–പുരുഷ അധ്യാപകരും ജീവനക്കാരും പങ്കെടുത്തു. സമാജത്തിന്റെ തുടർച്ചയായ സഹകരണത്തിന് ഹെഡ്മിസ്ട്രസ് രാജലക്ഷ്മി ഹരിദാസ് നന്ദി രേഖപ്പെടുത്തി.
നിറഞ്ഞ സദസിന്റെ സാന്നിധ്യത്തിൽ നടന്ന പരിപാടി മധുര വിതരണം ചെയ്ത് സമാപിച്ചു.