119
മുംബൈ: രാജ്യസഭാംഗവും എഴുത്തുകാരനുമായ സി. സദാനന്ദൻ മാസ്റ്റർ എം.പി മാർച്ച് 14, 15 തീയതികളിൽ മുംബൈയിൽ സംഘടിപ്പിക്കുന്ന രണ്ട് കുടുംബസംഗമങ്ങളിൽ പങ്കെടുക്കും. ആർ.എസ്.എസ് അനുബന്ധ സംഘടനയായ ഭാരത് ഭാരതിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
മാർച്ച് 14 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നെരൂൾ ബ്രഹ്മഗിരിയിലെ മാതാ അമൃതാനന്ദമയി മഠം ഹാളിലും, മാർച്ച് 15 ഞായറാഴ്ച രാവിലെ 10.30 ന് മാട്ടുങ്കയിലെ എസ്.ഐ.ഇ.എസ് ഹൈസ്കൂൾ ടി.എസ്. മുത്തുസ്വാമി ഓഡിറ്റോറിയത്തിൽ (കിംഗ് സർക്കിൾ റെയിൽവേ സ്റ്റേഷനു സമീപം) പരിപാടികൾ നടക്കും.
പരിപാടിയിൽ മുംബൈയിലെ പ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുക്കും. സദാനന്ദൻ മാസ്റ്ററെ ആദരിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ബന്ധപ്പെടാൻ: 8828028366, 9819958184, 8450957075.