71
മുംബൈ: വാട്സ്ആപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ‘ക്രൂരത’ ആരോപിച്ച് വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. അത്തരത്തിലുള്ള സന്ദേശങ്ങളെ തെളിവായി സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ പശ്ചാത്തലവും സാഹചര്യവും കോടതി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
വാട്സ്ആപ്പ് ചാറ്റിൽ ഉള്ള ആരോപണങ്ങളെക്കുറിച്ച് മറുപടി പറയാൻ ഭർത്താവിനോ ഭാര്യയ്ക്കോ അവസരം നൽകാതെ അത് മാത്രം ആശ്രയിച്ച് വിവാഹമോചനം അനുവദിക്കുന്നത് നീതിയുക്തമല്ലെന്നും കോടതി വ്യക്തമാക്കി.
- വിവാഹമോചന കേസുകളിൽ ഇരുപക്ഷത്തിനും തങ്ങളുടെ വാദം അവതരിപ്പിക്കാൻ സമാന അവസരം ലഭിക്കണം. എല്ലാ തെളിവുകളും സമഗ്രമായി പരിശോധിച്ച ശേഷമേ കോടതി അന്തിമ തീരുമാനം എടുക്കാവൂ എന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.