ഐടിഎം സർവകലാശാല റായ്പൂർ മുൻ രജിസ്ട്രാർ പ്രഫ. പറമ്പിൽ ജയകുമാർ രചിച്ച ‘മനഃസാക്ഷി’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 22ന് നടക്കും. പള്ളിക്കൽ മഞ്ഞാടിത്തറ 1922-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ പി. കെ. രാമകൃഷ്ണ പിള്ള ഉദ്ഘാടനം നിർവഹിക്കും. പി. എൻ. സാനു അധ്യക്ഷത വഹിക്കും. ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ ഡോ. ഏവൂർ മോഹൻദാസ് ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷ ഗീത സലിംക്ക് പുസ്തകം കൈമാറി പ്രകാശനം നിർവഹിക്കും.
ചടങ്ങിൽ സാഹിത്യ-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.