താനെ : കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഫെബ്രുവരി മാസ സാഹിത്യ ചര്‍ച്ച നടന്നു. ലളിത മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഗായകനും, നാടകപ്രവര്‍ത്തകനുമായ പ്രേംകുമാറിന്റെ ”ഓര്‍മ്മകളിലൂടെ” എന്ന ആത്മകഥ ഗ്രന്ഥം ചര്‍ച്ച ചെയ്തു. പ്രേംകുമാറിനെ സമാജം പൊന്നാട നല്‍കി ആദരിച്ചു. കെ. രാജന്‍ പുസ്തകാവലോകനം നടത്തി. പ്രേംകുമാറിന്റെ ശിഷ്യന്മാരായ അനിരുദ്ധ്, അശ്വിന്‍ എന്നിവര്‍ പ്രേംകുമാറിന്റെ ചലച്ചിത്ര-നാടക ഗാനങ്ങള്‍ ആലപിച്ചു. കാട്ടൂര്‍ മുരളി, പി. വിശ്വനാഥന്‍, സന്തോഷ് സാരഥി, അനില്‍ പ്രകാശ്, പ്രമോദ് പണിക്കര്‍, ബാബു ശ്രീകാര്യം, ലിനോദ് വര്‍ഗ്ഗീസ്, അഴകേശന്‍ അച്യുതന്‍, ശങ്കരനാരായണന്‍, അമ്പിളി കൃഷ്ണകുമാര്‍, വി. കെ. ശശീന്ദ്രന്‍, വിജയകുമാര്‍, ടി. കെ. രാജേന്ദ്രന്‍, സവിത മോഹന്‍, ദീപ വിനോദ് കുമാര്‍, അശോകന്‍ നാട്ടിക, കെ. വി. എസ്. നെല്ലുവായ്, സന്തോഷ് പല്ലശ്ശന എന്നിവര്‍ പ്രസംഗിച്ചു. ലിജി നമ്പ്യാര്‍ നന്ദി പ്രകാശിപ്പിച്ചു.
‘ഓർമ്മകളിലൂടെ’ ആത്മസ്പർശമായി — കല്യാണ്‍ സാംസ്‌കാരിക വേദിയിൽ സാഹിത്യ സായാഹ്നം
126