സുംപ് അണക്കെട്ട് പ്രതിഷേധം: ഡൽഹിയിൽ കസ്റ്റഡിയിലായ വിദ്യാർഥികളെ കോൺഗ്രസ് നേതാക്കളുടെ ഇടപെടലിൽ മോചിപ്പിച്ചു

by admin

ന്യൂഡൽഹി: 1250 മെഗാവാട്ട് സുംപ് (SUMP) അണക്കെട്ട് പദ്ധതിക്കെതിരെ സെൻട്രൽ ഡൽഹിയിൽ പ്രതിഷേധിച്ച അരുണാചൽ പ്രദേശിൽ നിന്നുള്ള എഴുപതോളം വിദ്യാർഥികളെയും മറ്റുള്ളവരെയും ചാണക്യപുരി പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ നജഫ്ഗഡ്, സിആർപിഎഫ് പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.

വിവരമറിഞ്ഞ എപിസിസി (APCC) പ്രസിഡന്റ് ബോസിറാം സിംഗ്, എഐസിസി ഇൻ-ചാർജ് ഡോ. എ. ചെല്ലകുമാർ, എ ഐ സി സി ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആന്റണി എന്നിവരെ വിവരമറിയിച്ചു. ഇതേത്തുടർന്ന് ചാണക്യപുരി സ്റ്റേഷനിലെത്തിയ നേതാക്കൾ എസിപി അർഷ്ദീപ് സിംഗുമായി ചർച്ച നടത്തുകയായിരുന്നു. വിദ്യാർഥികളുടെ പ്രതിഷേധം ന്യായവും യുക്തിസഹവുമാണെന്നും അതിനാൽ അവർക്കെതിരെ കേസുകളൊന്നും ചുമത്തരുതെന്നും നേതാക്കൾ എസിപിയോട് ആവശ്യപ്പെടുകയായിരുന്നു.

You may also like