വസായിൽ ആശാ സേവികമാർക്കായി ദീപാവലി സ്നേഹസമ്മേളനം സംഘടിപ്പിച്ചു

by admin

വസായ്: ആരോഗ്യമേഖലയിൽ ആശാ സേവികമാർ നടത്തുന്ന സേവനങ്ങൾ തികച്ചും അഭിനന്ദനാർഹമാണെന്ന് പാൽഘർ എംപി ഡോ. ഹേമന്ത് വിഷ്ണു സാവ്‌രെ വ്യക്തമാക്കി. പ്രതീക്ഷ ഫൗണ്ടേഷന്റെയും സിഎംഎൻ ട്രസ്റ്റിന്റെയും സഹകരണത്തോടെ ആശാ സേവികമാർക്കായി സംഘടിപ്പിച്ച ദീപാവലി സ്നേഹസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ ഇത്തരമൊരു പരിപാടി മറ്റൊരിടത്തും ഉണ്ടാകില്ലെന്നും, വർഷംതോറും ആശാ സേവികമാർക്കായി പ്രതീക്ഷ ഫൗണ്ടേഷൻ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വസായ് താലൂക്കിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ശ്യാം ജുംഗാരെ അധ്യക്ഷത വഹിച്ചു. ആശാ സേവികമാർക്കും നഴ്‌സുമാർക്കും വനിതാ ആരോഗ്യ പ്രവർത്തകർക്കും ചടങ്ങിൽ സാരികൾ വിതരണം ചെയ്തു.

ചടങ്ങിൽ ഡോ. സുപ്രിയ ഷിൻഡെ, ഡോ. ഷഹാജഹാൻ അൻസാരി, ഡോ. ശാന്തി ചൗരസ്യ, ഡോ. ദീപാലി ദീപ്കെ, ഡോ. ബാലാ സാഹേബ് ജാദവ്, ഡോ. സുഷമ മുലിക്, ഡോ. ഭൂപേന്ദ പാട്ടേൽ, ഡോ. പൂർവ്വ ഘരത്, ഡോ. മധുര ജംഗാരെ, ഡോ. രാജശ്രീ പരബ് എന്നിവരെ ആദരിച്ചു.

വസായ് താലൂക്കിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾതുടർന്നും നടത്തുമെന്ന് സിഎംഎൻ ട്രസ്റ്റ് പ്രതിനിധി സന്തോഷ് ചടങ്ങിൽ വ്യക്തമാക്കി. പ്രതീക്ഷ ഫൗണ്ടേഷൻ പ്രവർത്തകരായ സുകുമാർ വി.കെ., അമർ ദാസ് നായർ, ശ്രീ ശങ്കർ നായർ, രാധാകൃഷ്ണൻ, നന്ദകുമാർ, വേണു ജി. പിള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

You may also like