മുംബൈ: നോർക്ക കെയർ ഇൻഷുറൻസ് വാർഷിക പ്രീമിയത്തിൽ കേരള സർക്കാർ വരുത്തിയ വർദ്ധനയിൽ ബോംബെ കേരളീയ സമാജം (ബി.കെ.എസ്) ഭരണസമിതി ശക്തമായി പ്രതിഷേധിച്ചു.
വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കെ. ദേവദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പ്രീമിയം വർദ്ധന ഉടൻ പിൻവലിച്ച് പൂർവ്വസ്ഥിതിയിലാക്കണമെന്നും പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം സമാജം സെക്രട്ടറി എ.ആർ. ദേവദാസ് അവതരിപ്പിച്ചു. വിഷയം ഉന്നയിച്ച് കേരള മുഖ്യമന്ത്രിപദത്തിനും ഗവർണർക്കും കത്തുകൾ അയക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
തിരുവനന്തപുരത്ത് അധികൃതരെ നേരിൽ കണ്ട് വിഷയം ധരിപ്പിക്കുന്നതിനും തുടർനടപടികൾ വേഗത്തിലാക്കുന്നതിനുമായി സമാജം പ്രസിഡന്റ് ഡോ. എസ്. രാജശേഖരൻ നായരെ യോഗം ചുമതലപ്പെടുത്തി. കഴിഞ്ഞ നിരവധി വർഷങ്ങളായി സമാജം നടത്തിയ ബോധവൽക്കരണത്തിലൂടെ നൂറുകണക്കിന് ആളുകൾ നോർക്ക തിരിച്ചറിയൽ കാർഡും ഇൻഷുറൻസ് പരിരക്ഷയും കരസ്ഥമാക്കിയിരുന്നു.