മുംബൈയിൽ എയ്മയുടെ വനിതാ ദിനാഘോഷം; നേട്ടം കൈവരിച്ച വനിതകൾക്ക് ‘ശക്തി’ അവാർഡ്

by admin

മുംബൈ: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (AIMA) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം മലാഡ് വെസ്റ്റിലെ ബോംബെ കേരളീയ സമിതിയിൽ ആഘോഷിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്ന ചടങ്ങും ബോധവത്കരണ പ്രഭാഷണവും പരിപാടിയുടെ ഭാഗമായി നടന്നു.

 

 

ആദായനികുതി കമ്മീഷണർ സ്മിത നായർ (IRS), അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ അഡ്വ. പ്രേമ മേനോൻ, നാടക കലാകാരിയും സാമൂഹിക പ്രവർത്തകയുമായ സുമ മുകുന്ദൻ, പോലീസ് ഉദ്യോഗസ്ഥ എസ്‌.ഐ. മനീഷ കഗാൽക്കർ, ഇൻഷുറൻസ് കൺസൾട്ടന്റും സാമൂഹിക പ്രവർത്തകയുമായ അഡ്വ. രാഖി സുനിൽ എന്നിവരെ വിവിധ മേഖലകളിലെ സംഭാവനകൾ മാനിച്ച് ‘ശക്തി അവാർഡ്’ നൽകി ആദരിച്ചു.

 

“Healing the Women Within” എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റും കൗൺസിലറുമായ ഡോ. വിധു വാസുദേവ് നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.

എഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഉപേന്ദ്ര മേനോൻ, സംസ്ഥാന ചെയർമാൻ നടരാജൻ, അഡ്വ. പത്മ ദിവാകരൻ എന്നിവർ സംസാരിച്ചു. ബോംബെ കേരളീയ സമിതിയുടെ കമ്മിറ്റി അംഗങ്ങളായ ഇ. ചന്ദ്രൻ, കെ. പി. ഗോപാലകൃഷ്ണൻ എന്നിവരും കുരാർ എസ്.എൻ.എം.എസ്., മലാഡ് എസ്.എൻ.എം.എസ്., ജോഗേശ്വരി മലയാളി സമാജം, മീരാ റോഡ് സമാജം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും റോട്ടറി ക്ലബ് അംഗങ്ങളും പങ്കെടുത്തു.

You may also like