വനിതാശക്തിക്ക് ആദരമായി ഭോപ്പാൽ എസ്.എൻ. മിഷനിൽ വനിതാദിനാഘോഷം; അധ്യാപികമാരെ ആദരിച്ചു

by admin

ഭോപ്പാൽ: മാർച്ച് 8ന് ഭോപ്പാലിലെ എസ്.എൻ. മിഷനിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ വനിതാദിനം ആഘോഷിച്ചു. അക്കാദമിക് കമ്മിറ്റിയംഗം ആര്യ ഗോപകുമാർ സ്വാഗതം പറഞ്ഞു. മോട്ടിവേഷണൽ സ്പീക്കറും ഭോപ്പാൽ ബി.എസ്.എസ് കോളേജിലെ പ്രൊഫസറുമായ ഡോ. ലൈല സൈമൺ മുഖ്യാതിഥിയായി പങ്കെടുത്തു.

ചാപ്റ്റർ ചെയർമാൻ ഒ.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഗോപകുമാർ എസ്., സെക്രട്ടറി കെ.ആർ. മനോജ്, കൺവീനർ പി.ടി. ദിനേശൻ, സീനിയർ അധ്യാപിക ലാലമ്മ ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു. മലയാളം മിഷൻ ജോയിന്റ് സെക്രട്ടറി രമാ സുനിൽ നന്ദി രേഖപ്പെടുത്തി.

ചടങ്ങിനിടെ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകളുടെ ഫലപ്രഖ്യാപനവും 2026 ലെ ചാപ്റ്റർ പ്രവർത്തന കലണ്ടറിന്റെ പ്രകാശനവും നടന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അധ്യാപികമാരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് അധ്യാപികമാർ അവതരിപ്പിച്ച നാടൻപാട്ടുകളും കവിതാലാപനങ്ങളും, കുട്ടികളുടെ സംഘനൃത്തങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറി. മലയാളം പഠിതാക്കളായ ആതിര ജ്യോതിയും അഭിജിത്ത് നായരും അവതാരകരായി പരിപാടികൾ നയിച്ചു. ആവേശകരമായ പങ്കാളിത്തത്തോടെ പരിപാടികൾ സമാപിച്ചു.

You may also like