71
നവി മുംബൈ: നവി മുംബൈയിലെ തുര്ഭെ മേഖലയിലെ വാടകവീട്ടിൽ സ്ത്രീ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മർജിന മണ്ടൽ (45) എന്ന സ്ത്രീയെയാണ് വീട്ടിനുള്ളിൽ രക്തത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. വീട്ടിലേക്ക് കയറിയ അജ്ഞാതൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്ത്രീയെ കുത്തിക്കൊന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തുര്ഭെ സെക്ടർ 22-ലെ വാടകമുറിയിലായിരുന്നു മർജിന താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് APMC പോലീസ് സ്റ്റേഷനിൽ കൊലക്കേസ് രജിസ്റ്റർ ചെയ്തു.
പ്രതി സംഭവത്തിന് ശേഷം ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.