പശ്ചിമേഷ്യ സംഘർഷം;ലോക്ക്ഡൗൺ അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

by WhatsUp Mumbai

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന ആശങ്കകൾക്കിടെ, കേന്ദ്ര സർക്കാർ വ്യക്തത നൽകി. നിലവിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള യാതൊരു പദ്ധതിയും ഇല്ലെന്ന് അധികൃതർ ഉറപ്പുനൽകി. ജനങ്ങൾ അനാവശ്യ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സർക്കാർ അഭ്യർത്ഥിച്ചു.

ലോക്ക്ഡൗൺ സംബന്ധിച്ച പ്രചരണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഇത്തരം ഒരു നിർദ്ദേശവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇതിനിടെ ഇന്ധനവില സംബന്ധിച്ച ആശങ്കകൾക്കും സർക്കാർ മറുപടി നൽകി. അന്താരാഷ്ട്ര സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും രാജ്യത്ത് ഇന്ധനവില സ്ഥിരത കൈവരിച്ചിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിതരണ ശൃംഖലയിൽ തടസ്സങ്ങളില്ലെന്നും, ആവശ്യത്തിന് ഇന്ധനശേഖരം നിലവിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സർക്കാർ, വിശ്വാസ്യതയുള്ള ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്ന് ജനങ്ങളോട് വീണ്ടും അഭ്യർത്ഥിച്ചു.

You may also like