ടിക്കറ്റില്ലാ യാത്രക്കാർക്കെതിരെ കർശന നടപടി; ഫെബ്രുവരിയിൽ സെൻട്രൽ റെയിൽവേ 8.32 കോടി പിഴ ഈടാക്കി

by WhatsUp Mumbai

മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ സെൻട്രൽ റെയിൽവേ (CR) നടത്തിയ കർശന പരിശോധനയിൽ ഫെബ്രുവരി മാസത്തിൽ മാത്രം ₹8.32 കോടി പിഴയായി ഈടാക്കി. ലോക്കൽ ട്രെയിനുകളും മെയിൽ–എക്സ്പ്രസ് ട്രെയിനുകളും ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് വലിയ തോതിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ പിടിയിലായത്.

ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 1.60 ലക്ഷം യാത്രക്കാരെയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിനിടെ കണ്ടെത്തിയത്. ഇവരിൽ നിന്നാണ് കോടികളുടെ പിഴ ഈടാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ടിക്കറ്റില്ലാത്ത യാത്രയും അനധികൃത യാത്രയും തടയാൻ പരിശോധനകൾ തുടരുമെന്ന് സെൻട്രൽ റെയിൽവേ വ്യക്തമാക്കി. യാത്രക്കാർ നിർബന്ധമായും സാധുവായ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.

You may also like