ഐപിഎൽ 2026 ലക്ഷ്യം വെച്ച് ശിവാജി പാർക്കിൽ ശ്രേയസ് അയ്യർ; ക്യാപ്റ്റന്റെ കഠിന പരിശീലനം വൈറൽ

by admin

ഐപിഎൽ 2026 സീസണിന് മുന്നോടിയായി പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ സ്വദേശമായ മുംബൈയിൽ പരിശീലനം ആരംഭിച്ചു. ഐപിഎൽ പുതിയ സീസൺ മാർച്ച് 26 മുതൽ ആരംഭിക്കാനിരിക്കെ, ശിവാജി പാർക്കിൽ കഠിന പരിശീലനത്തിലേർപ്പെട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഐസിസി ടി20 ലോകകപ്പ് ടീമിൽ ഇത്തവണ ശ്രേയസ് അയ്യർ ഇടം നേടിയിരുന്നില്ല.

വിശ്രമത്തിന് ശേഷം ഐപിഎൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹം സജ്ജമാകുകയാണ്.

അതേസമയം മുംബൈയിലെ ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിൽ ബാറ്റിംഗ് പരിശീലനം നടത്തുന്ന അയ്യറെ കാണാൻ ആരാധകർ തടിച്ചു കൂടി.
പരിശീലനത്തിനിടെ അദ്ദേഹം ആരാധകരുമായി സൗഹൃദമായി ഇടപെട്ടതും ശ്രദ്ധേയമായി.
കഴിഞ്ഞ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വരാനിരിക്കുന്ന സീസണിൽ ടീമിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയാണ് ക്യാപ്റ്റനായ ശ്രേയസ്സിന്റെ ലക്ഷ്യം.

ശിവാജി പാർക്കിലെ പരിശീലന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് താരത്തിന്റെ ആരാധകർ ആവേശത്തിലാണ്.

You may also like