ഈസ്റ്ററിന് ആത്മീയ സംഗീത വിരുന്ന്; ‘അനസ്തേസ്സിസ്’ പരിപാടിയുമായി മുംബൈ ഭദ്രാസനം

by WhatsUp Mumbai

മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനം ഈസ്റ്റർ ദിനാഘോഷങ്ങളുടെ ഭാഗമായി “അനസ്തേസ്സിസ്” (നിഴലുകളിൽ നിന്ന് വെളിച്ചത്തിലേക്ക്) എന്ന ആശയത്തെ ആസ്പദമാക്കിയ ഉയിർപ്പിന്റെ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. ഈ ഞായറാഴ്ച വൈകിട്ട് 5.30ന് സാന്റാക്രൂസ് സെന്റ് തോമസ് മാർത്തോമ്മാ ഇടവകയിലാണ് പരിപാടി നടക്കുന്നത്.

ഭദ്രാസനാധിപൻ റൈറ്റ്. റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, മുംബൈ ഓർത്തഡോക്സ് ഭദ്രാസന മെത്രപൊലീത്ത അഭി. ഗീവർഗീസ് മാർ കൂറിലോസ്, സി.എൻ.ഐ. ബിഷപ്പ് റൈറ്റ്. റവ. പ്രഭു ഡി. ജബമണി, അന്ധേരി എം.എൽ.എ. അമീത് സതം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ചടങ്ങിൽ, സീനിയർ വികാരി ജനറലായി ഉയർത്തപ്പെടുന്ന വെരി. റവ. തോമസ് കെ. ജേക്കബ് അച്ചനെയും, സഭയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിക്കുന്ന റവ. പ്രസാദ് മാത്യുവിനെയും അനുമോദിക്കും.

മുംബൈ ഭദ്രാസനത്തിലെ വിങ്സ് ബാൻഡിന്റെയും വിവിധ ഇടവകകളിലെ കൊയറുകളുടെയും നേതൃത്വത്തിൽ സംഗീത സന്ധ്യയും അരങ്ങേറും. ഉയിർപ്പിന്റെ സന്ദേശം സംഗീതത്തിലൂടെ പകർന്നു നൽകുന്ന പരിപാടി വിശ്വാസികൾക്ക് ആത്മീയ ഉണർവ് പകരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി ഭദ്രാസന ട്രസ്റ്റി വി.പി. സൈമൺ, കൗൺസിൽ അംഗങ്ങൾ റവ. ജനിൽ എബ്രഹാം, റവ. അലൻ ടി. സാമുവേൽ, സജി കെ. തോമസ്, ഷിബു സി. ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മുംബൈ ഭദ്രാസനത്തിലെ വിശ്വാസികളുടെ സാന്നിധ്യത്തോടെ ഈസ്റ്റർ ആഘോഷം ആത്മീയ ഐക്യത്തിന്റെ വേദിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

You may also like