നെരൂളിൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം വാർഷിക പൊതുയോഗം 29ന്; വിദ്യാർത്ഥികൾക്ക് ആദരം, വനിതാസംഘ യോഗവും

by WhatsUp Mumbai

നവി മുംബൈ: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം 
നെരൂൾ ഈസ്റ്റ് ശാഖ (നമ്പർ 4684)യുടെ 23-ാം വാർഷിക പൊതുയോഗം മാർച്ച് 29 ഞായറാഴ്ച രാവിലെ 10 മുതൽ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ നടക്കും. പ്രസിഡന്റ് എ.ആർ. ശശിധരൻ അധ്യക്ഷത വഹിക്കും.

മഹാഗുരുപൂജയോടെ യോഗം ആരംഭിക്കും. തുടർന്ന് സ്വാഗതപ്രസംഗം, അനുശോചനപ്രമേയം, കഴിഞ്ഞ യോഗത്തിന്റെ നടപടിപുസ്തകം അവതരിപ്പിക്കൽ, 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള വരവ്-ചിലവ് കണക്കുകളുടെ അവതരണം, വാർഷിക പ്രവർത്തന റിപ്പോർട്ട്, ബജറ്റ് അവതരിപ്പിക്കൽ എന്നിവ ഉൾപ്പെടെ പ്രധാന കാര്യങ്ങൾ പരിഗണിക്കും. കഴിഞ്ഞ അധ്യയന വർഷത്തിൽ ഉയർന്ന മാർക്ക് നേടിയ ശാഖാംഗങ്ങളുടെ കുട്ടികളെ മെറിറ്റ് പുരസ്കാരം നൽകി ആദരിക്കും

തുടർന്ന് ശാഖയുടെ വനിതാസംഘം നെരൂൾ യൂണിറ്റിന്റെ 19-ാം വാർഷിക പൊതുയോഗം യൂണിറ്റ് പ്രസിഡന്റ് രാധിക ഗിരീഷ് അധ്യക്ഷത വഹിച്ച് നടക്കും. ഗുരുസ്മരണം, സ്വാഗതപ്രസംഗം, നടപടിപുസ്തകം അവതരിപ്പിക്കൽ, വാർഷിക പ്രവർത്തന റിപ്പോർട്ട്, വരവ്-ചിലവ് കണക്കുകളുടെ അവതരണം എന്നിവയാണ് അജണ്ട.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9821195381

You may also like