സോഷ്യൽ മീഡിയയിൽ കുടുക്കി പീഡനം: സ്വയം പ്രഖ്യാപിത ആത്മീയ ഗുരു പൊലീസ് കസ്റ്റഡിയിൽ

by WhatsUp Mumbai

പുണെ: സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്വയം പ്രഖ്യാപിത ‘ആത്മീയഗുരു ’ ഋഷികേശ് വൈദ്യയെ പുണെ പൊലീസ് വസായ് ഇൽ നിന്ന് അറസ്റ്റ് ചെയ്തു. മാർച്ച് 27-ന് രാത്രി നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്. 

മണിക്പുർ പൊലീസുമായി ചേർന്നുള്ള പ്രത്യേക നീക്കത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പരാതിയുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. പ്രതിയെ കണ്ടെത്താൻ പുണെ പൊലീസ് നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീയെ ആത്മീയ ചികിത്സയുടെ പേരിൽ വലയിലാക്കി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ പരാതിയുമായി മുന്നോട്ടുവന്ന സ്ത്രീയുടെ മൊഴിയെ അടിസ്ഥാനമാക്കി കേസ് രജിസ്റ്റർ ചെയ്‌തു. തുടർന്ന് അന്വേഷണം ശക്തമാക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

അറസ്റ്റിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കപ്പെടുന്നു.

You may also like