മേയറും കോർപ്പറേറ്റർമാരും പങ്കെടുക്കും; വനിതാദിനം ആഘോഷിക്കാൻ സീവുഡ്സ് മലയാളി സമാജം

by WhatsUp Mumbai

നവി മുംബൈ: സീവുഡ്സ് മലയാളി സമാജത്തിന്റെ മഹിളാ വിഭാഗം മാർച്ച് 8-ന് അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. നവി മുംബൈ മഹാനഗർ പാലിക മേയർ സുജാത സൂരജ് പാട്ടീൽ മുഖ്യാതിഥിയായെത്തും.

എം.എസ്. താക്കൂർ ബാങ്ക്വറ്റ് ഹാളിൽ ഉച്ചയ്ക്ക് 3 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ സംഗീതം, നൃത്തം, നാടകം, വിവിധ മത്സരങ്ങൾ, വിനോദപരിപാടികൾ, വിരുന്ന് എന്നിവ ഉണ്ടാകും. സ്ത്രീശാക്തീകരണവും സാംസ്കാരിക പൈതൃക സംരക്ഷണവും ലക്ഷ്യമിട്ടാണ് ആഘോഷം സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്ക് സ്വന്തം കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്നതും പരിപാടിയുടെ പ്രധാന ലക്ഷ്യമാണ്.

കോർപ്പറേറ്റർമാരായ രേഖാത്തായി വിനോദ് മാത്രെ, സന്തോഷി ഗണേഷ് മാത്രെ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

വനിതാ വിഭാഗം കൺവീനർ ലൈജി വർഗീസിന്റെ നേതൃത്വത്തിൽ ജോയിന്റ് കൺവീനർമാരായ ജോബി ജോയ്കുട്ടി, ശ്രീകല മുരളി എന്നിവർ പരിപാടി ഏകോപിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ലൈജി വർഗീസ് – 9820075404.

You may also like