കൊങ്കൺ യാത്രക്ക് വലിയ ആശ്വാസം; റോ-റോ സർവീസ് ഉടൻ ആരംഭിക്കും

by admin

മുംബൈ : മുംബൈയിൽ നിന്ന് സിന്ദുദുർഗ് ജില്ലയിലെ വിജയദുർഗിലേക്കുള്ള റോ-റോ ഫെറി സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതി വൈകിയതിനു ശേഷം ഇനി യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ്.

ഇപ്പോൾ റോഡ് മാർഗം മുംബൈയിൽ നിന്ന് വിജയദുർഗിലേക്ക് എത്താൻ 10 മുതൽ 12 മണിക്കൂർ വരെ സമയം എടുക്കും.പുതിയ ഫെറി സർവീസ് ആരംഭിച്ചാൽ ഈ ദൂരം ഏകദേശം 5 മണിക്കൂറിൽ പിന്നിടാനാകും. യാത്രക്കാരോടൊപ്പം കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന സംവിധാനമാണ് റോ-റോ ഫെറി.

കൊങ്കൺ മേഖലയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കും വ്യാപാര ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർക്കും ഇത് വലിയ ആശ്വാസമാകും.

സർവീസ് ആരംഭിക്കുന്നതോടെ മുംബൈയും സിന്ദുദുർഗും തമ്മിലുള്ള യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറുമെന്ന് പ്രതീക്ഷിക്കുന്നു.

You may also like