ഗുജറാത്തിൽ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ശശിധരൻ നായർ അന്തരിച്ചു

by admin

അഹമ്മദാബാദ്/കൊയിലാണ്ടി: ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ലീംകേഡയിൽ താമസിച്ചിരുന്ന മലയാളി വ്യവസായിയായ ശശിധരൻ നായർ (66) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30-നായിരുന്നു അന്ത്യം. ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഏകദേശം 45 വർഷമായി ലീംകേഡയിൽ ടയർ വ്യാപാരം നടത്തി വന്നിരുന്ന ശശിധരൻ, ‘ഒരു മലയാളി കൂട്ടം’ എന്ന മലയാളി സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഗുജറാത്തിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

ഭൗതികശരീരം ജന്മനാടായ പെരുവട്ടൂരിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെച്ചശേഷം നാളെ അന്തിമസംസ്കാരം നടത്തും.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പെരുവട്ടൂരിലെ ശ്രീലക്ഷ്മി നിവാസിൽ കുടത്തിൽ കുട്ടികൃഷ്ണൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: ഗീത ശശിധരൻ. മക്കൾ: ശരത്ത്, വൈശാഖ്, വിശാൽ.മരുമകൾ ശ്രീനന്ദന.

You may also like