എൻ.ബി.കെ.എസ് വേദിയിൽ ‘തളിരുകൾ’: കുഞ്ഞെഴുത്തുകൾ വിരിയുന്ന അക്ഷരസന്ധ്യ മാർച്ച്‌ 29 ന്

by WhatsUp Mumbai

നവി മുംബൈ : കുട്ടികളുടെ സൃഷ്ടിപരമായ എഴുത്തുകൾക്ക് വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം (NBKS) സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. സമാജത്തിന്റെ സാഹിത്യ വേദിയായ ‘അക്ഷരസന്ധ്യ’യുടെ ഭാഗമായി ‘തളിരുകൾ’ എന്ന പേരിൽ പരിപാടി നടത്തപ്പെടുന്നു.

കുട്ടികളുടെ രചനകൾ ചർച്ച ചെയ്യുന്നതിനായുള്ള ഈ വേദിയിൽ യശസ്വിനി ജെ ഷെട്ടി, അയൻ സുരേഷ് നായർ, ആനന്ദ് ഗോപകുമാർ, വൈഷ്ണവി വിജയൻ, ഗായത്രി ഗോപകുമാർ എന്നിവർ അവരുടെ എഴുത്തുകൾ അവതരിപ്പിക്കും.

പരിപാടിയിൽ മുഖ്യാതിഥിയായി അഡ്വ. ജേക്കബ് ജോസഫ് പങ്കെടുക്കും. കുട്ടികളുടെ സാഹിത്യ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾക്ക് വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഞായറാഴ്ച (മാർച്ച് 29) വൈകിട്ട് 5 മണിക്ക് നെരൂർ സമാജത്തിലെ എൻ.ബി.കെ.എസ് ഹാളിൽ പരിപാടി നടക്കും. സാഹിത്യപ്രേമികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

You may also like