162
ഡോംബിവിലി ഈസ്റ്റ് ലോധാ-പലാവ മേഖലയിലെ ഭക്തർക്കായി ആദ്യമായി ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം അരങ്ങേറുന്നു. റൺവാൾ മൈ സിറ്റി, ലോധാ പലാവ, റിവർവുഡ് പാർക്ക് എന്നിവിടങ്ങളിലെ ഭക്തരുടെ സംയുക്ത നേതൃത്വത്തിലുള്ള ശ്രീ മുത്തപ്പൻ സേവാസമിതിയാണ് മാർച്ച് 28 ശനിയാഴ്ച കാസാ റിയോ ഗേറ്റ് നമ്പർ 1 സമീപമുള്ള ജോഗിംഗ് ട്രാക്ക് പരിസരത്ത് മഹോത്സവം സംഘടിപ്പിക്കുന്നത്.
ഉത്തരകേരളത്തിന്റെ പാരമ്പര്യ ഭക്തിസംസ്കാരം മുംബൈയിൽ പുനരാവിഷ്കരിക്കുന്ന ഈ ആത്മീയ സംഗമം പുലർച്ചെ 5ന് ഗണപതി ഹോമത്തോടെ ആരംഭിച്ച്, മലഇറക്കൽ, തായമ്പക, വെള്ളാട്ടം, ദർശനം, പ്രസാദ ഊട്ട് തുടങ്ങിയ ചടങ്ങുകളോടെ രാത്രി 9 വരെ നടക്കും.
ഭക്തർക്കെല്ലാം പങ്കെടുക്കാൻ സ്വാഗതം അറിയിച്ച സംഘാടകർ വഴിപാട്, പ്രസാദം, സംഭാവന എന്നിവയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. മദ്യം നേർച്ചയായി സ്വീകരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.