147
നവി മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമിതി ഐറോളിയുടെ നേതൃത്വത്തിൽ 7-ാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മാർച്ച് 14, 15 തീയതികളിൽ ഭക്തിപൂർവ്വം സംഘടിപ്പിച്ചു.

സെക്ടർ 19-ലെ നിസാൻ ചൗക്കിന് സമീപമുള്ള സെൻട്രൽ ഗ്രൗണ്ടിലായിരുന്നു മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ. മാർച്ച് 14-ന് രാവിലെ 5.30-ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി.
ശിവസേന നേതാവ് വിജയ് ചൗഗുലെ, താനെ എം.പി നരേന്ദ്ര മഹാസ്കെ, കോർപ്പറേറ്റർമാരായ ആകാശ് മാസ്കെ, മാമി ചൗഗുലെ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശീർവാദം സ്വീകരിച്ചു.

നഗരത്തിനകത്തുനിന്നും പുറത്തുനിന്നും നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു.