224
മുംബൈ: ഇറാഖിലെ ബസ്റാ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ മറൈൻ എഞ്ചിനീയർ ദേവാനന്ദ് പ്രസാദ് സിംഗ് (50) മരിച്ചു. മുംബൈ സ്വദേശിയായ അദ്ദേഹം ബോറിവിലിയിൽ താമസിച്ചുവരികയായിരുന്നു.
‘സാഫ്സി വിഷ്ണു’ എന്ന എണ്ണക്കപ്പലിൽ അഡീഷണൽ ചീഫ് എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷിക്കാനായില്ല.
സംഭവസമയത്ത് കപ്പലിലുണ്ടായിരുന്ന മറ്റ് ഇന്ത്യൻ നാവികരെ പിന്നീട് സുരക്ഷിതമായി ഒഴിപ്പിച്ചതായി റിപ്പോർട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ആക്രമണം നടന്നത്.