97
താനെ: ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ 123.640 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഏകദേശം 30.91 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഖാരേഗാവ് ടോൾ നാക്കയിൽ വാഹനം തടഞ്ഞ് പരിശോധിക്കുമ്പോഴാണ് കണ്ടെത്തിയത്.
നാസിക് ഭാഗത്തുനിന്ന് മുംബൈയിലേക്ക് കടത്തുകയായിരുന്ന കഞ്ചാവ് അഞ്ചു പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ മാർച്ച് 2 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.