72
മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ ഗണ്യമായി ഉയരുന്നതായി പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി മാസത്തിൽ മാത്രം 442 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 371 കേസുകളായിരുന്നു.
രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പുകളാണ്. അതിന് പിന്നാലെ ഓൺലൈൻ നിക്ഷേപ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന കേസുകളും വർധിച്ചിട്ടുണ്ട്. വ്യാജ ലിങ്കുകൾ, ഫേക്ക് പ്രൊഫൈലുകൾ, ആകർഷക ഓഫറുകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
442 കേസുകളിൽ ഇതുവരെ 37 കേസുകൾ കണ്ടെത്തി. 43 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി കേസുകളിൽ അന്വേഷണം തുടരുകയാണ്.
ഓൺലൈൻ ഇടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഇടപാടുകൾ ഉടൻ 1930 ഹെൽപ്ലൈൻ നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.