“മുംബൈയും ഡൽഹിയും ലക്ഷ്യമായേക്കാം”; ഇന്ത്യക്കെതിരെ ഭീഷണി സൂചനയുമായി മുൻ പാക് ദൂതൻ അബ്ദുൽ ബാസിത്

by WhatsUp Mumbai

മുംബൈ : വിവാദ പരാമർശവുമായി പാകിസ്താന്റെ മുൻ ഹൈക്കമ്മീഷണർ അബ്ദുൽ ബാസിത്. യുദ്ധസാഹചര്യത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെ, “ആവശ്യമായാൽ മുംബൈയും ഡൽഹിയും ആക്രമിക്കാൻ മടിക്കില്ല”യെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി.

അമേരിക്കയോ ഇസ്രായേലോ പാകിസ്താന്റെ ആണവ സംവിധാനങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയാൽ ഉണ്ടാകാവുന്ന സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ബാസിത് ഈ പരാമർശം നടത്തിയത്. അത്തരമൊരു സാഹചര്യത്തിൽ നേരിട്ട് പ്രതികരിക്കാൻ സാധിക്കാത്ത പക്ഷം ഇന്ത്യയെ ലക്ഷ്യമാക്കേണ്ടിവരുമെന്ന ആശയമാണ് ബാസിതിന്റെ വാക്കുകളിൽ നിന്ന് പുറത്തുവരുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യയിൽ പ്രതിഷേധവും ആശങ്കയും ഉയർന്നു. മുൻ നയതന്ത്രജ്ഞന്റെ ഈ പരാമർശം പാകിസ്താന്റെ സുരക്ഷാ സമീപനത്തെക്കുറിച്ചുള്ള സംശയങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

സംഭവം ഇന്ത്യ–പാകിസ്താൻ ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

You may also like