മുളുണ്ട് മെട്രോ ദുരന്തം: മൂന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ

by admin

മുംബൈ : മുംബൈയിലെ മുളുണ്ടിൽ മെട്രോ ലൈൻ 4 നിർമാണത്തിനിടെ സ്ലാബ് തകർന്ന സംഭവത്തിൽ മൂന്ന് പ്രതികൾ മുൻകൂർ ജാമ്യം തേടി മുംബൈ സെഷൻസ് കോടതിയെ സമീപിച്ചു.

സബ്‌കോൺട്രാക്ടർ സ്ഥാപനമായ മിലൻ റോഡ് ബിൽഡ്ടെക് ഡയറക്ടർമാരായ ആബേശ് ഗിരീഷ്‌ഭായി പട്ടേൽ, ഗണേഷ് അനന്ത് ഘോലപ് എന്നിവരും, പദ്ധതിയുടെ കൺസൾട്ടന്റായ ടി. സായി സുരേഷ് കുമാറുമാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

ഫെബ്രുവരി 14-ന് ഉണ്ടായ അപകടത്തിൽ സ്ലാബ് തകർന്നു വീണ് ഒരാൾ മരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിർമാണത്തിലെ ഗുരുതര പിഴവുകൾ കാരണം അപകടം സംഭവിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഉത്തരവാദിത്തം ആരുടേതെന്നത് വ്യക്തമാക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.

You may also like