മുംബൈ സന്ദർശനത്തിനിടെ കാണാതായി; കൊല്ലം സ്വദേശി സജീവ് കുമാറിനെ തേടി അന്വേഷണം

by WhatsUp Mumbai

കൊല്ലം എഴുകോൺ സ്വദേശിയായ സജീവ് കുമാർ (62) മുംബൈയിൽ കാണാതായതായി പരാതി. മാർച്ച് 27 രാത്രി 10 മണിയോടെയാണ് മസ്ജിദ് ബന്ധർ പ്രദേശത്തുള്ള ചക്കളാ റെസ്റ്റോറന്റിൽ നിന്ന് ഇയാളെ കാണാതായത്.

മാർച്ച് 27-ന് വൈകിട്ട് 4 മണിയോടെ 16346 നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മുംബൈ ലോക്മാന്യ തിലക് ടെർമിനസിൽ (LTT) എത്തിയ സജീവ് കുമാർ, മറ്റ് അഞ്ചുപേരോടൊപ്പം മസ്ജിദ് ബന്ധറിലെ ‘ഹോട്ടൽ അൽ മഖാം’യിൽ താമസിക്കുകയായിരുന്നു.

സുഹൃത്തും ഫോട്ടോഗ്രാഫറുമായ വിജിൻ പുതുതായി ആരംഭിക്കുന്ന ഫോട്ടോ സ്റ്റുഡിയോയ്ക്കായി ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി മുംബൈയിൽ എത്തിയപ്പോഴാണ്, ഭാഷാ പരിചയക്കുറവ് മൂലം സഹായിക്കാനായി സജീവ് കുമാർ അദ്ദേഹത്തോടൊപ്പം വന്നത്.

സംഭവത്തിൽ വിജിനും കുടുംബവും ചേർന്ന് മാർച്ച് 28-ന് മുംബൈ പൈധോണി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

കാണാതായ സമയത്ത് സജീവ് കുമാറിന്റെ കൈവശം തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

ഏതെങ്കിലും വിവരം ലഭിക്കുന്നവർ വിജിൻ (ഫോൺ: 90721 28819), വിപിൻ (ഫോൺ: 77367 13215) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ടീം കൊങ്കൺ യാത്രാവേദി ഹെൽപ് ഡെസ്‌ക് മഹാരാഷ്ട്രയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

You may also like