മലയാളം മിഷൻ കൊങ്കൺ മേഖല പൊതുയോഗം; കമ്മിറ്റി രൂപീകരണത്തോടെ പുതിയ തുടക്കം

by WhatsUp Mumbai

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ കൊങ്കൺ മേഖലയിലെ പഠനകേന്ദ്രങ്ങളിൽ കമ്മിറ്റി രൂപീകരണം പൂർത്തിയായി. മാർച്ച് 21ന് രാത്രി 8.30 മുതൽ ഓൺലൈനായി നടന്ന മേഖല പൊതുയോഗത്തിലാണ് പുതിയ പ്രവർത്തക സമിതി തിരഞ്ഞെടുക്കപ്പെട്ടത്.

മേഖല പ്രസിഡന്റ് സാം വർഗീസ് ഓതറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ പഠനകേന്ദ്രങ്ങളിലെ കമ്മിറ്റി അംഗങ്ങളും അധ്യാപകരും മേഖല ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു. മേഖല സെക്രട്ടറി കെ.ടി. രാമകൃഷ്ണൻ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് നിരീക്ഷകനായി പങ്കെടുത്തു.

മലയാളം മിഷന്റെ പ്രവർത്തനങ്ങളായ റേഡിയോ മലയാളം, ഭൂമി മലയാളം തുടങ്ങിയവയിൽ കൊങ്കൺ മേഖലയ്ക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഉയർന്നു. പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ലൈബ്രറി ഓഡിറ്റിംഗ് ഉൾപ്പെടെ വിവിധ നിർദേശങ്ങളും മുന്നോട്ടുവച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സാം വർഗീസ് ഓതറ പ്രസിഡന്റായും കെ.ടി. രാമകൃഷ്ണൻ സെക്രട്ടറിയായും സുമേഷ് ടി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കെ.ടി. രാമകൃഷ്ണന്റെ നന്ദിപ്രകടനത്തോടെ രാത്രി പത്ത് മണിക്ക് പൊതുയോഗം സമാപിച്ചു.

You may also like