81
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ ഓട്ടോറിക്ഷാ പെർമിറ്റുകൾ നൽകുന്നത് സംസ്ഥാന സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. ഗതാഗത വകുപ്പിന്റെ നിർദേശപ്രകാരം ആർ.ടി.ഒ. ഓഫീസുകൾക്ക് ഇനി മുതൽ പുതിയ പെർമിറ്റുകൾ അനുവദിക്കരുതെന്ന് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതിനകം തന്നെ വലിയ തോതിൽ ഓട്ടോറിക്ഷകൾ പ്രവർത്തിക്കുന്നതിനാൽ നഗരങ്ങളിൽ ഗതാഗതക്കുരുക്കും മലിനീകരണവും വർധിക്കുന്ന സാഹചര്യം പരിഗണിച്ചാണ് തീരുമാനം.
പെർമിറ്റ് വിതരണം സംബന്ധിച്ച ചില ക്രമക്കേടുകൾക്കുള്ള പരാതികളും സർക്കാരിന് ലഭിച്ചിരുന്നു. പുതിയ നയം തയ്യാറാക്കിയ ശേഷം മാത്രമേ പുതിയ ഓട്ടോറിക്ഷാ പെർമിറ്റുകൾ വീണ്ടും അനുവദിക്കൂ എന്ന് സർക്കാർ അറിയിച്ചു.